അരീക്കോട്: നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍ ശിഹാബിന്റെ മകന് മുഹമ്മദ് സഹിന് ആണ് മരണപ്പെട്ടത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അരീക്കോട് വാക്കാലൂരിലെ മാതൃ സഹോദരിയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു കുഞ്ഞ്. ഇവരുടെ അയല്‍വാസിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ ആണ് ഉരുണ്ടിറങ്ങി അപകടം സംഭവിച്ചത്. എങ്ങനെയാണ് കാര്‍ നീങ്ങി ഉരുണ്ടുവന്നതെന്ന് വ്യക്തമല്ല. മുറ്റത്ത് മറ്റ് കുട്ടികളോടൊപ്പം കളിക്കുകയായിരുന്ന സഹിന്റെ ദേഹത്തേക്കാണ് കാർ ഇടിച്ച് നിന്നത്.
കുട്ടിയെ ഉടൻ തന്നെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഖബറടക്കം ഇന്ന് കുനിയില്‍ ഇരിപ്പാം കുളം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.