റിയാദ്: സഊദി തലസ്ഥാനമായ റിയാദില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ ആറു പ്രവാസി യുവതികളെ അറസ്റ്റ് ചെയ്തു. സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് റിയാദ് പൊലീസാണ് യുവതികളെ അറസ്റ്റ് ചെയ്തത്.
യുവതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു. റിയാദിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് സംഘം അനാശാസ്യ പ്രവർത്തനം നടത്തിയിരുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് ഇവർ ആളുകളെ ആകർഷിച്ചിരുന്നത്.