ലക്ഷ്യം കണ്ട് ഇന്ത്യ; കൊല്ലപ്പെട്ടവരിൽ മസൂദ് അസറിൻ്റെ സഹോദരൻ റൗഫ് അസറും; കൊടുംഭീകരൻ, കാണ്ഡഹാർ വിമാനറാഞ്ചലിൻ്റെ സൂത്രധാരൻ

0
761

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ജെയ്ഷെ നേതാവും കാണ്ഡഹാർ വിമാനറാഞ്ചലിലെ പ്രധാനിയുമായിരുന്ന അബ്ദുൽ റൗഫ് അസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിലാണ് കൊടുംഭീകരൻ കൊല്ലപ്പെട്ടത്. ജെയ്‌ഷെ തലവന്‍ മൗലാന മസൂദ് അസറിന്റെ സഹോദരാനായ റൗഫ്, 1999-ലെ കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരന്‍ കൂടിയാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞദിവസം ബഹവൽപൂരിൽ നടന്ന തിരിച്ചടിയിലാണ് റൗഫ് അസർ കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം മറ്റ് 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ ഉള്ളത്. ഇക്കാര്യം ജെയ്ഷെ നേതൃത്വം സ്ഥിരീകരിച്ചു. ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്ന് പാകിസ്താനിലെ ബഹാവല്‍പുരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനമായിരുന്നു.

ബഹാവല്‍പുരിലെ ജെയ്‌ഷെ ആസ്ഥാനത്തിന് നേരേ ഇന്ത്യ നടത്തിയ തിരച്ചടിയിലാണ് റൗഫ് അസര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ബഹാവല്‍പുരിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ സഹോദരി അടക്കം പത്ത് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക