കാര്‍ യാത്രക്കാരനെ വളഞ്ഞ് മുഖംമൂടിസംഘം; തോക്കുമായി പുറത്തിറങ്ങി MLA, അക്രമികള്‍ പിന്തിരിഞ്ഞോടി

0
2050

സിനിമ കഥയെ പോലും വെല്ലുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

ഭോപാല്‍: നടുറോഡില്‍ അക്രമിസംഘം തടഞ്ഞുനിര്‍ത്തിയ കാര്‍ യാത്രക്കാരനെ രക്ഷിച്ചത് എംഎല്‍എ. മധ്യപ്രദേശിലെ ബിജെപി എംഎല്‍എയായ അംബരീഷ് ശര്‍മയാണ് തന്റെ തോക്കുമായെത്തി കാര്‍ യാത്രക്കാരനെ രക്ഷിച്ചത്. എംഎല്‍എ തോക്കുമായി പുറത്തിറങ്ങിയതോടെ അക്രമിസംഘം യുവാവിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ലാഹര്‍ സ്വദേശിയായ യുവരാജ് സിങ് രജാവത്തിനെയാണ് കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെ മുഖംമൂടി സംഘം ആക്രമിച്ചത്. രവാത്പുര സാനിയില്‍വെച്ച് കാറിലെത്തിയ മുഖംമൂടി സംഘം യുവരാജിന്റെ വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വടികളുമായെത്തിയ സംഘം യുവാവിനെ പുറത്തേക്ക് വലിച്ചിറക്കുകയും ആയുധങ്ങളുമായി വളയുകയുംചെയ്തു. ഇതിനിടെയാണ് ലാഹര്‍ എംഎല്‍എയായ അംബരീഷ് ശര്‍മ കാറില്‍ ഇതുവഴിയെത്തിയത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ എംഎല്‍എ വാഹനം നിര്‍ത്തി പുറത്തിറങ്ങി. തുടര്‍ന്നാണ് അക്രമിസംഘത്തെ ചോദ്യംചെയ്തത്. പിന്നാലെ കാറില്‍നിന്ന് എംഎല്‍എ തോക്കെടുത്തതോടെ മുഖംമൂടിസംഘം അവരുടെ കാറില്‍ കയറി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

തന്റെ തോക്കാണ് കൈവശമുണ്ടായിരുന്നതെന്നും തോക്കുമായാണ് താന്‍ പതിവായി യാത്രചെയ്യാറുള്ളതെന്നും അംബരീഷ് ശര്‍മ പറഞ്ഞു. തന്റെ മണ്ഡലത്തില്‍ ക്രമസമാധനപ്രശ്‌നങ്ങളില്ല. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ നേരത്തേ കുറ്റകൃത്യങ്ങളുണ്ടായിരുന്നു. എന്നാല്‍, നിലവില്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, സാമ്പത്തികതര്‍ക്കവുമായി ബന്ധപ്പെട്ടാണ് മുഖംമൂടി സംഘം യുവാവിനെ പിന്തുടര്‍ന്ന് കാര്‍ തടഞ്ഞുനിര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരിയില്‍ സാമ്പത്തിക ഇടപാടിനെച്ചൊല്ലി യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നതായും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക