ഭാര്യയോട് വഴക്കിട്ടു ഭർത്താവ് കാറിനു തീവെച്ചു, പൂർണ്ണമായും കത്തിയമർന്നു

0
905

കടയ്ക്കൽ: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ഭർത്താവ് സ്വന്തം കാർ കത്തിച്ചു. വെള്ളാർവട്ടം കാറ്റാടിമൂട് മംഗലത്ത് പുത്തൻവീട്ടിൽ ദിലീഷാണ് കാർ കത്തിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വീടിന്‍റെ മുൻവശത്ത് റോഡിൽകിടന്ന കാറാണ് കത്തിച്ചത്.

വഴക്കിനുശേഷം ഭാര്യ ഇരുചക്രവാഹനത്തിൽ സമീപത്തെ കടയിൽ പോയസമയം കാറിന് തീയിടുകയായിരുന്നു. തുടർന്ന് ഭാര്യയുടെ ഇരുചക്രവാഹനത്തിനും കേടുവരുത്തി. കടയ്ക്കൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീ കെടുത്തിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക