കോട്ടയം: ചങ്ങനാശ്ശേരി മോസ്‌കോയില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. മോസ്‌കോ സ്വദേശി മല്ലിക (38) ആണ് മരിച്ചത്. ഭര്‍ത്താവ് അനീഷിനെ (42) കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നി ആംബുലന്‍സ് ഡ്രൈവറാണ് പോലീസില്‍ വിവരമറിയിച്ചത്. സ്ത്രീയുടെ ശരീരമാസകലം രക്തമുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുന്നു.
മല്ലികയുടെ വലത് തോൾഭാഗത്ത് ഒരു മുറിവ് കണ്ടെത്തിയിട്ടുണ്ട്. അനീഷ് സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മല്ലിക പൊലീസിൽ പരാതി നൽകിയിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
