‘ബിസിനസ് ക്ലാസിൽ തകർന്ന സീറ്റ്’; ചിത്രങ്ങൾ പങ്കുവെച്ച് യാത്രക്കാരി, പ്രതികരിച്ച് വിമാനക്കമ്പനി

0
1047

എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിലെ മോശം അനുഭവം പങ്കുവെച്ച് യാത്രക്കാരി. നീതി ആയോഗ് വൈസ് ചെയർമാന്റെ ഓഫീസിൽ ഡയറക്ടറായിരുന്നുവെന്ന് സ്വയം പരിചയപ്പെടുത്തിയ ഉർവശി പ്രസാദ് ആണ് വിമാനത്തിലെ തകർന്ന സീറ്റിന്റെ ഭാഗമെന്ന് കാണിക്കുന്ന രണ്ട് ഫോട്ടോകൾ എക്സിൽ പോസ്റ്റ് ചെയ്തത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ബിസിനസ് ക്ലാസ് സീറ്റിൽനിന്ന് ചതുരാകൃതിയിലുള്ള പാനൽ ഇളകിപ്പോയതാണ് ചിത്രങ്ങളിലുള്ളത്.’എയർ ഇന്ത്യയുടെ AI 2996 മുംബൈ-ഡൽഹി വിമാനത്തിലെ ബിസിനസ് ക്ലാസിൽ തകർന്ന സീറ്റുകൾ… വിമാനത്തിന്റെ ബാക്കി ഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് കരുതാനേ കഴിയൂ’, എക്സിലെ പോസ്റ്റിൽ അവർ കുറിച്ചു.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, വിഷയം പരിശോധിക്കുമെന്ന് അറിയിച്ചുകൊണ്ട് എയർ ഇന്ത്യ മറുപടി നൽകി. ‘പ്രിയപ്പെട്ട ശ്രീമതി പ്രസാദ്, ഇത് ശ്രദ്ധയിൽപ്പെട്ടതിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. നിങ്ങളുടെ അഭിപ്രായം ഞങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. പരാതി ഉടൻ പരിഹരിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും’, എയർ ഇന്ത്യ വ്യക്തമാക്കി. അവസാനം ചെയ്തതുപോലെ ടേപ്പ് ഉപയോഗിച്ചുള്ള താൽക്കാലിക പരിഹാരങ്ങൾ മാത്രമല്ല വേണ്ടതെന്നും നിങ്ങളുടെ വിമാനങ്ങൾ ഇതുപോലെ തകരാൻ പാടില്ലെന്നും എയർ ഇന്ത്യയുടെ പോസ്റ്റിന് ഉർവശി പ്രസാദ് മറുപടി നൽകി.

അതേസമയം, എയർ ഇന്ത്യയുടെ സേവനങ്ങളിലെ പോരായ്മകളെന്ന് അവകാശപ്പെട്ട് യാത്രക്കാർ പതിവായി പരാതികൾ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, വസ്തുതകൾ സ്ഥിരീകരിക്കാതെ എയർലൈനിന്റെ സൽപ്പേരിന് കളങ്കം വരുത്തുന്നതിൽനിന്ന് വിട്ടുനിൽക്കാൻ മാധ്യമങ്ങളോട് എയർലൈൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം, അസുഖബാധിതനായ തന്റെ പിതാവിനോട് എയർലൈൻ സഹാനുഭൂതി കാണിച്ചില്ലെന്ന നടി ലിസ റേയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ പ്രതികരണം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക