Monday, 12 May - 2025

ദമാമിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനം രണ്ട് ദിവസമായിട്ടും പുറപ്പെട്ടില്ല; യാത്രക്കാർ ദുരിതക്കയത്തിൽ

രണ്ട് തവണ പറന്നുയർന്നെങ്കിലും യന്ത്രത്തകരാറിനെ തുടർന്ന് തിരിച്ചിറക്കി

ദമാം/ ബംഗളുരു: ദമാമിൽ നിന്നും ബംഗളൂരുവരിലേക്ക് സർവ്വീസ് നടത്തേണ്ടിയിരുന്ന IX 484 എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനം രണ്ട് ദിവസമായിട്ടും പുറപ്പെടാൻ വൈകുന്നു. വെള്ളിയാഴ്ച്ച രാത്രി 8.30ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനത്തിൽ യാത്രക്കാർ കയറിയ ശേഷമാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് വിമാനത്തിൽ നിന്നും യാത്രക്കാരെ തിരികെയിറക്കിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഉംറ തീർത്ഥാടകരും വീൽ ചെയർ യാത്രക്കാരും സ്ത്രീകളും കൂട്ടികളുമടക്കം 180 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഉംറ യാത്രക്കാരോട് വിമാനത്താവളത്തിൽ തന്നെ കഴിയാൻ ആവശ്യപ്പെടുകയും മറ്റുള്ളവരെ പുലർച്ചെ 2.30ന് ദമാമിലെ ഹോട്ടലിലേക്ക് മാറ്റുകയുമായിരുന്നു.

ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ഹോട്ടലിൽ നിന്നും വിമാനത്താവളത്തിൽ എത്തിക്കുകയും 1.30ന് വിമാനത്തിൽ കയറ്റുകയും ചെയ്തു. ഇതിന് ശേഷവും സാങ്കേതിക തകരാർ കണ്ടതോടെ വീണ്ടും തിരിച്ചിറക്കുകയായിരുന്നു. യന്ത്ര തകരാറിനെ തുടർന്നാണ് വിമാനം പുറപ്പെടാൻ വൈകുന്നതെന്നാണ് എയർ ഇന്ത്യ നൽകുന്ന വിവരം. ഇന്ന് രാത്രിയോടെ ബംഗളുരുവിൽ നിന്നെത്തുന്ന വിമാനത്തിൽ യാത്രക്കാരെ നാട്ടിലെത്തിക്കുമെന്നാണ് അധികൃതർ പറയുന്നത്.

യാത്രകാരുമായി കൃത്യ സമയത്ത് വിമാനം ടേക്ക്ഓഫ് ചെയ്‌തെങ്കിലും യന്ത്രതകരാറിനെ തുടർന്ന് മിനുറ്റുകൾക്കകം തിരിച്ചിറക്കി. മൂന്ന് മണിക്കൂറുകൾക്ക് ശേഷം യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയെങ്കിലും ഭൂരിഭാഗം വരുന്ന ഉംറ തീർഥാടകരെ വിമാനത്താവളത്തിൽ തന്നെ നിറുത്തി. തകരാറ് പരിഹരിച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്‌തെങ്കിലും വീണ്ടും മിനുറ്റുകൾക്കകം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാർ പ്രതിഷേധവുമായി വിമാനത്താവളത്തിൽ കഴിയുകയാണിപ്പോൾ. ബംഗ്ലൂർ വഴി കണ്ണൂരിലേക്ക് ടിക്കറ്റെടുത്തവരും യാത്രക്കാരിലുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: