റിയാദ്: ചരിത്രം കുറിച്ചുകൊണ്ട് അറബ് ബാഡ്മിന്റൺ ഫെഡറേഷൻ്റെ പുതിയ പ്രസിഡന്റായി ഒരു സൗദി വനിത തിരഞ്ഞെടുക്കപ്പെട്ടു. ചൈനയിൽ നടന്ന അന്താരാഷ്ട്ര ബാഡ്മിന്റൺ ഫെഡറേഷന്റെ ജനറൽ അസംബ്ലി യോഗത്തിലായിരുന്നു ഈ ചരിത്രപരമായ തിരഞ്ഞെടുപ്പ്.
മായ് ബിൻത് ഉബൈദ് അൽ റാഷിദ് എന്ന സൗദി വനിതയാണ് ഈ ഉന്നത സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്, ആദ്യമായിട്ടാണ് ഒരു സൗദി വനിത ഈ സുപ്രധാന പദവി വഹിക്കുന്നത്.
തിരഞ്ഞെടുപ്പിൽ ഇറാഖി സ്ഥാനാർത്ഥി ഫാൻ ഷാക്കി യൂസഫിനെ പരാജയപ്പെടുത്തിയാണ് മായ് ബിൻത് ഉബൈദ് അൽ റാഷിദ് വിജയം നേടിയത്. യൂസഫിന് എട്ട് വോട്ടുകൾ ലഭിച്ചപ്പോൾ, അൽ-റാഷിദിന് 10 അംഗങ്ങളുടെ പിന്തുണ നേടാൻ കഴിഞ്ഞു.
ഗൾഫ് മേഖലയിലെയും വിശാലമായ അറബ് കായിക ലോകത്തെയും പ്രമുഖ വ്യക്തിത്വങ്ങൾ മായ് ബിൻത് ഉബൈദ് അൽ റാഷിദിന്റെ ഈ നേട്ടത്തെ വലിയ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്.





