മണ്ണാർക്കാട്: ബിസിനസ് ഇൻസൈറ്റ് റൈസിംഗ് കേരള യുടെ ഈ വർഷത്തെ ഗ്ലോബൽ ട്രാവൽ എക്സലൻസ് അവാർഡ് മണ്ണാർക്കാട് ആ സ്ഥാനമായി പ്രവർത്തിക്കുന്ന ഓറഞ്ച് ഇന്റർനാഷണലിന്.
തിരുവനന്തപുരം ഹോട്ടൽ ഡിമോറയിൽ വച്ച് നടന്ന ച ടങ്ങിൽ പദ്മശ്രീ ഡോ:കുര്യൻ ജോണിൽ നിന്നും ഓറഞ്ച് ഇൻ്റർനാഷണൽ മാനേജിം ഗ്ഡയറക്ടർ മുഹമ്മദ് ഫാസിൽ അവാർഡ് സ്വീകരിച്ചു.
സിവിൽ സപ്ലൈ വകുപ്പ് മന്ത്രി ജി.ആർ.അനിൽ, ആന്റ ണി രാജു എം.എൽ എ. മുൻ ഡി.ജി.പി ഋഷിരാജ് സിങ്, പദ്‌മവിഭൂഷൺ ഡോ: ജി.മാ ധവൻ നായർ (മുൻ ഐ.എ സ്.ആർ.ഒ ചെയർമാൻ) തു ടങ്ങി രാഷ്ട്രീയ സാംസ്കാരി ക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
മികച്ച സേവനം നൽകുന്നതിലൂട കുറഞ്ഞ കാലം കൊണ്ട് തന്നെ വിനോദ സഞ്ചാരി കളുടെ പ്രീതി പിടിച്ചു പറ്റിയ ഓറഞ്ച് ഇന്റർനാഷണൽ ലോക മെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സർവ്വീസുകൾ നൽകുന്നുണ്ട്.





