Monday, 12 May - 2025

ഇന്നലെ പോകേണ്ട എയര്‍ഇന്ത്യ എക്സ്പ്രസ് ഇനിയും പുറപ്പെട്ടില്ല; ദമാം – കണ്ണൂര്‍ വിമാനം അനിശ്ചിതമായി വൈകുന്നു

ദമാം: കിഴക്കൻ സഊദയിലെ ദമാമിൽ നിന്ന് കണ്ണൂരിലേക്ക് പോകേണ്ട വിമാനം അനിശ്ചിതമായി വൈകുന്നു. ഇന്നലെ രാത്രി സഊദി സമയം 11.20 ന് പുറപ്പെടേണ്ടിയിരുന്ന ദമാം – കണ്ണൂര്‍ എയര്‍ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 710 വിമാനമാണ് അനിശ്ചിതമായി വൈകുന്നു.  വിമാനമാണ് വൈകുന്നത്.

ഇന്നലെ രാത്രി സഊദി സമയം 11.20 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്ന് രാവിലെ ഏഴിന് പുറപ്പെടുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ആ സമയത്തും പുറപ്പെട്ടില്ല. പിന്നീട് യാത്രക്കാർ ഏറെ കാത്തിരുന്നെങ്കിലും ഇതുവരെയും വിമാനം പുറപ്പെട്ടിട്ടില്ല. യന്ത്രത്തകരാറാണെന്നാണ് കമ്പനി അധികൃതര്‍ യാത്രക്കാരെ അറിയിച്ചത്.

ഉംറ വിസയിലെത്തിയവരുള്‍പ്പെടെ നിരവധി പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇവര്‍ക്കാവശ്യമായ ഭക്ഷണമോ താമസ സൗകര്യമോ ഒരുക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നുണ്ട്.

Most Popular

error: