ദമാം: കിഴക്കൻ സഊദിയിൽ പ്രവാസി തൊഴിലാളികൾ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് നാല് മരണം. വ്യാവസായിക നഗരിയായ ജുബൈലിനു സമീപം ബുധനാഴ്ച രാവിലെയാണ് അപകടം. ജുബൈൽ റിയാസ് എൻ ജി എൽ പ്രൊജക്റ്റ് തൊഴിലാളികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ മലയാളികൾ ഉൾപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക വിവരം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബസും ഡംപ് ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. ബംഗ്ലാദേശികളായ മസൂം അലി (45), മുഹമ്മദ് സർദാർ (22), ഇന്ത്യൻ പൗരൻ ആബിദ് അൻസാരി (25), പാകിസ്താൻ പൗരൻ ഷെഹ്‌സാദ് അബ്ദുൽഖയൂം (30) എന്നിവരാണ് മരിച്ചത്.
ജുബൈൽ വ്യവസായ നഗരിക്ക് സമീപമാണ് സംഭവം. റിയാസ് എൻ.ജി.എൽ പ്രൊജക്ടിലെ ജോലിക്കാരാണ് മരിച്ചവലെല്ലാം. കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രക്കിലുണ്ടായിരുന്ന ലോഡ് ബൻ്റെ മുകളിലേക്ക് മറിയുകയായിരുന്നു. ഇത് അപകടത്തിൻ്റെ അഘാതം വർധിപ്പിച്ചു. ഗഫൂർ അഹമ്മദ്, രാഗേഷ്, മുഹമ്മദ് റഫീഖ്, മഹേഷ് മെഹദ എന്നിവർ ഉൾപ്പെടെ ഏഴു പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവർ ജുബൈൽ അൽ മന ആശുപത്രിയിലും ജുബൈൽ ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. പരിക്കേറ്റവരിൽ നാലു പേർ ഇന്ത്യക്കാരാണ്. മൃതദേഹങ്ങൾ സഫ്‌വ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ട്രക്കുമായി കൂട്ടിയിടിചച്ചതിനെ തുടർന്ന് ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. ഇടിച്ചതിനു പിന്നാലെ ബസ് മറിയുകയും ചെയ്തു. ബസ് ഡ്രൈവറുടെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അധികൃതർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മലയാളി സാമൂഹ്യ പ്രവർത്തകർ മറ്റു കാര്യങ്ങൾ ചെയ്തു വരുന്നുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





