വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്ത മാസം മിഡില്‍ ഈസ്റ്റ് സന്ദര്‍ശിക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് കരോലിന്‍ ലീവിറ്റ് അറിയിച്ചു.
ശനിയാഴ്ച വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം ഓഫീസില്‍ തിരിച്ചെത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ വിദേശ യാത്രയാണിത്.
മെയ് 13 മുതല്‍ മെയ് 16 വരെ സൗദി അറേബ്യ, ഖത്തര്‍, യുഎ.ഇ എന്നിവിടങ്ങളിലേക്ക് ട്രംപ് യാത്ര ചെയ്യും- ലിവിറ്റ് വൈറ്റ് ഹൗസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഈ മാസം അവസാനം ട്രംപ് മിഡില്‍ ഈസ്റ്റില്‍ എത്തുമെന്നായിരുന്നു നേരത്തെയുള്ള സൂചനകള്‍. എന്നാല്‍ അത് മെയ് രണ്ടാം വാരത്തിലേക്ക് നീളുമെന്നാണ് ഇതോടെ വ്യക്തമായത്.





