ജിദ്ദ: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിക്കുന്നതായി ആഗോള മുസ്ലിം വേദിയായ മുസ്ലീം വേൾഡ് ലീഗ് (റാബിത്വ). നിരവധി നിരപരാധികൾക്ക് ജീവഹാനി ഉണ്ടായ ഭീകരാക്രമണം തികച്ചും അപലപനീയമാണ്. ആക്രമണത്തിൽ ഇരകളായവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു.
ഭീകരാക്രമണത്തെ എല്ലാഅർത്ഥത്തിലും നിരാകരിക്കുന്നതോടൊപ്പം അതിനെ ഏതെങ്കിലും മതവുമായോ സംസ്കാരവുമായോ ബന്ധിപ്പിക്കാനുള്ള നീക്കങ്ങളെ തള്ളിക്കളയുന്നതായും സംഘടന പ്രസ്താവനയിൽ പറഞ്ഞു.
ഭീകരത സംബന്ധിച്ചുള്ള തങ്ങളുടെയും എല്ലാ മുസ്ലിം രാജ്യങ്ങളുടെയും നിലപാട് ഇത് തന്നെയാണെന്ന് മക്ക ആസ്ഥാനമായ മുസ്ലിം വേൾഡ് ലീഗ് പ്രസ്താവനയിൽ തുടർന്നു. സംഭവത്തിൽ പരിക്കേറ്റവർ എത്രയും വേഗത്തിൽ ഭേദപ്പെടട്ടെയെന്നും ആശംസിച്ചു.





