മാർപാപ്പയുടെ പിൻഗാമിയാരെന്ന അഭ്യൂഹങ്ങൾ സജീവമാകുന്നു; സാധ്യതകളിൽ ആവ്‍ലിൻ മുതൽ ടാഗ്‍ലേ വരെ

0
552

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാരെന്ന അഭ്യൂഹങ്ങൾ സജീവമാകുന്നു. ഫ്രാൻസിൽനിന്നുള്ള കർദിനാൾ ഷോൺ മാർക് ആവ്‍ലിൻ മുതൽ ഫിലിപ്പീൻസിലെ ലൂയി അന്റോണിയോ ഗോക്കിം ടാഗ്‍ലേ വരെ പേരുകൾ ഒട്ടേറെ.

ഫ്രാൻസിലെ മാഴ്സെ അതിരൂപതയുടെ ആർച്ച്ബിഷപ്. സ്പാനിഷ് കുടിയേറ്റക്കാരുടെ മകനായി അൽജീരിയയിൽ ജനിച്ച് മാഴ്സെയിലെത്തി. രൂപസാദൃശ്യംകൊണ്ട് ജോൺ ഇരുപത്തിനാലാമൻ എന്നറിയപ്പെടുന്നു. ഫ്രാൻസിസ് മാർപാപ്പയോട് ആശയാടുപ്പമുള്ള ജനകീയൻ. 2023ൽ മെഡിറ്ററേനിയൻ വിഷയങ്ങളിൽ നടന്ന രാജ്യാന്തര കോൺഫറൻസിന്റെ സംഘാടകൻ. ഇറ്റാലിയൻ ഭാഷ സംസാരിക്കാനറിയില്ല എന്നത് പോരായ്മ.