Monday, 12 May - 2025

വാഹനാപകടത്തിൽ മരിച്ച ഷഫിൻ മുഹമ്മദിന് തബൂക്കിൽ അന്ത്യവിശ്രമം

തബൂക്ക്: സഊദി അറേബ്യയിലെ തബുക്കിനടുത്ത് ദുബയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂർ കുറ്റിത്തൊടി ശരീഫിന്റെ മകൻ ഷഫിൻ മുഹമ്മദിനും,രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമദിനും തബുക് മുറൂജ് റോഡ് മഖ്ബറയിൽ അന്ത്യവിശ്രമം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് ഇരുവരും സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് മരണം സംഭവിച്ചത്. തബൂക്കിൽനിന്ന് ദുബയിലേക്ക് പോകുന്നതിനിടെ ശിഖി എന്ന സ്ഥലത്തുവെച്ചാണ് വാഹനം അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയിൽ കൂട്ടിയിടിക്കുകയായിരുന്നു.

കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ മരണാനന്തര നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച്ച അസർ നമസ്കാരാനന്തരം അബൂബക്കർ മസ്ജിദിൽ ജനാസ നമസ്കാരം പൂർത്തിയാക്കി മുറൂജ് ഖബറിസ്ഥാനിൽ മറവ് ചെയ്തു. സഹ പ്രവർത്തകരും ബന്ധുക്കളും കെഎംസിസി നേതാക്കളുമുൾപ്പെടെ നിരവധി പേർ അന്ത്യകർമ്മങ്ങളിൽ പങ്കാളികളായി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: