Wednesday, 14 May - 2025

പോപ്പ് നിത്യതയിലേക്ക് മറയുമ്പോൾ അടുത്ത മാര്‍പാപ്പ ആരാകുമെന്ന ചര്‍ച്ചയിലാണ് ലോകം

വത്തിക്കാൻ: കത്തോലിക്കാസഭയിൽ നിരവധി ചരിത്രപരമായ മാറങ്ങൾ കൊണ്ടുവന്ന മഹാ ഇടയനായിരുന്നു ഫ്രാൻസിസ് മാര്‍പാപ്പ.പോപ്പ് നിത്യതയിലേക്ക് മറയുമ്പോൾ അടുത്ത മാര്‍പാപ്പ ആരാകുമെന്ന ചര്‍ച്ചയിലാണ് ലോകം. അദ്ദേഹത്തിന്‍റെ പിൻഗാമി ആരണെന്ന കാര്യത്തിൽ വത്തിക്കാൻ ഒരു സൂചനയും നൽകിയിട്ടില്ലെങ്കിലും പ്രധാനമായും നാല് പേരുടെ പേരാണ് ഉയര്‍ന്നു കേൾക്കുന്നത്. കർദിനാൾ പീറ്റർ എർദോ, കർദിനാൾ പിയേട്രോ പരോളിൻ, കർദിനാൾ മാത്തിയോ സൂപ്പി, കർദിനാൾ റയമണ്ട് ലിയോ ബർക് എന്നിവരുടെ പേരാണ് പട്ടികയിലുള്ളത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

‘പാപ്പൽ കോൺക്ലേവ്’ എന്ന തെരഞ്ഞെടുപ്പ് സമ്മേളനം നടത്തിയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക. ഇതിൽ, 80 വയസിൽ താഴെയുള്ള 138 കർദിനാളുകൾ രഹസ്യ വോട്ടെടുപ്പിലൂടെ പുതിയ പോപ്പിനെ തെരഞ്ഞെടുക്കും. ഈ പ്രക്രിയ സാധാരണയായി 15 മുതൽ 20 ദിവസങ്ങൾ വരെ നീളാം.

പുതിയ പോപ്പിനെ തെരഞ്ഞെടുക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഈ പരിധി എത്തുന്നത് വരെ വോട്ടെടുപ്പ് തുടരും. ഓരോ റൗണ്ട് വോട്ടെടുപ്പ് കഴിയുംതോറും ബാലറ്റുകൾ രാസവസ്തുക്കൾ ഉപയോഗിച്ച് കത്തിച്ചുകളയും. ഇത് കത്തിക്കുമ്പോൾ കറുപ്പോ വെളുപ്പോ ആയ പുകയുയരുന്നു. കറുത്ത പുകയാണെങ്കിൽ തീരുമാനമായില്ല എന്നാണ് സൂചന. വെളുത്ത പുകയാണെങ്കിൽ പുതിയ പോപ്പിനെ തെരഞ്ഞെടുത്തു എന്ന് മനസിലാക്കാം. പോപ്പിനെ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ കർദിനാളിൽ ഉയർന്നയാൾ സെന്‍റ് പീറ്റോഴ്‌സ് ബസിലിക്കയിൽ നിന്ന് പേര് പ്രഖ്യാപിക്കുന്നു.

സാധാരണഗതിയിൽ പോപ്പ് മരിച്ച് രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞാണ് പാപ്പൽ കോൺക്ലേവ് നടക്കുക. 2013ൽ ബെനഡിക്ട് 16ാമൻ രാജിവെച്ച് 12 ദിവസങ്ങൾക്ക് ശേഷമാണ് കോൺക്ലേവ് തുടങ്ങിയത്. കർദിനാളുകൾക്കിടയിൽ ഐക്യമുണ്ടെങ്കിൽ പുതിയ പോപ്പിനെ പെട്ടെന്ന് തെരഞ്ഞെടുക്കാം. അല്ലെങ്കിൽ ആഴ്ചകളെടുത്തേക്കാം.

മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നതിനായി കോൺക്ലേവിൽ ഓരോ ദിവസവും നാല് റൗണ്ട് വോട്ടെടുപ്പ് വരെ നടക്കും. 33 റൗണ്ടുകൾക്ക് ശേഷവും തീരുമാനമെടുത്തില്ലെങ്കിൽ അവസാന റൗണ്ടിലെത്തുന്ന രണ്ടുപേർ തമ്മിലാകും മത്സരം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: