Tuesday, 13 May - 2025

റിയാദിൽ നിന്ന് ഫുൾ ലോഡ് ട്രയിലറും ഡ്രൈവറെയും കാണാതായി; കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഓഫർ പ്രഖ്യാപിച്ച് ഉടമ

രാജസ്ഥാനി സ്വദേശിയായ നദീം ഖാൻ ആയിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് വാഹന ഉടമസ്ഥർ പറഞ്ഞു

റിയാദ്: റിയാദിൽ നിന്ന് കാണാതായ വാഹനം കണ്ടെത്താൻ സഹായം തേടി ഉടമ. ഫുൾ ലോഡ് ചൊക്ലേറ്റുമായി വരികയായിരുന്ന ട്രയിലറും ഡ്രൈവറെയും റിയാദിൽ വെച്ച് കാണാതായതായ സംഭവത്തിലാണ് ഉടമ വാഹനത്തെയും ഡ്രൈവറെയും കണ്ടെത്താൻ സഹായം തേടി രംഗത്തെത്തിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാഹനത്തെയും ഡ്രൈവറെയും കണ്ടെത്താൻ സഹായിക്കുന്നവർക്ക് വൻ പാരിതോഷികവും ഓഫർ ചെയ്തിട്ടുണ്ട്. ഫുൾ ലോഡ് ചോക്ലേറ്റുമായി പോകുകയായിരുന്ന ട്രൈലർ ആണ് റിയാദിൽ നിന്നും മിസ്സിംഗ് ആയത്. ദുബൈ രജിസ്റ്റർ 82249 എന്ന നമ്പറിലുള്ള വാഹനമാണിത്.

രാജസ്ഥാനി സ്വദേശിയായ നദീം ഖാൻ ആയിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് വാഹന ഉടമസ്ഥർ പറഞ്ഞു. വാഹനം സബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അത് 0563144929 എന്ന നമ്പറിൽ അറിയിക്കണമെന്നും കണ്ട് കിട്ടാൻ സഹായിക്കുന്നവർക്ക് വൻ തുക പാരിതോഷികം നൽകുമെന്നും ഉടമസ്ഥർ അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: