നീണ്ട 35 വർഷം സഊദിയിൽ പ്രവാസി ആയിരുന്നു
കോഴിക്കോട്: നീണ്ട 35 വർഷം സഊദിയിൽ പ്രവാസി ആയിരുന്ന കോഴിക്കോട് സ്വദേശി നാട്ടിൽ അന്തരിച്ചു. പരേതരായ പള്ളിക്കണ്ടി പി.കെ. മുഹമ്മദിന്റെയും എൻ.പി. കദീശബിയുടെയും മകൻ പി.കെ.വി. ഹനീഫ (65) യാണ് അന്തരിച്ചത്. കോൺവെൻറ് റോഡ് ദേശാഭിമാനി പ്രസ്സിന് പിൻവശമുള്ള ‘എസ്.എച്ച്. ഗാർഡനിലാണ് താമസം. സഊദിഅറേബ്യയിലെ
ഹായലിൽ 35 വർഷത്തോളം പ്രവാസിയായിരുന്നു.
ഭാര്യ: ചാലിയറക്കൽ സെറീന.
മക്കൾ: ഷഹാന, ഷംന, ഷഹല, (യു.കെ), ഷജിയ (ഖത്തർ), ഷബിയ (റിയാദ്) ,ഷഫാഫ് (യു.കെ).
മരുമക്കൾ: ഷിയാസ് (ജീൻസ് കിംങ്), ശരീഫ്, അബ്ദുസ്സലാം (യു.കെ), റിഷാം (ഖത്തർ) റിഷാൽ (റിയാദ്).
സഹോദരങ്ങൾ: ഹസൈനാർ, അഷ്റഫ്, ഇബ്രാഹിം (ദുബൈ), ഹലീമ.
കെ.പി. അബൂബക്കർ (ചന്ദ്രിക) സഹോദരി ഭർത്താവാണ്. മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10.30ന് കണ്ണംപറമ്പ് പള്ളിയിൽ.
റിപ്പോർട്ട്: യൂനുസ് പരപ്പിൽ