രണ്ടാം ഘട്ടം ഒക്ടോബറിൽ
റിയാദ്: സഊദയിൽ സ്വകാര്യ മേഖലയിലെ നാല് ആരോഗ്യ സംരക്ഷണ തൊഴിലുകളിൽ സഊദിവൽക്കരണ നിരക്ക് ഉയർത്താനുള്ള തീരുമാനത്തിന്റെ ആദ്യ ഘട്ടം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിലായി. സഊദി മാനവ വിഭവ ശേഷി മന്ത്രാലയമാണ് ആദ്യ ഘട്ടം പ്രാമ്പല്യത്തിൽ വന്നതായി പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് തൊഴിൽ തസ്തികളിലേക്ക് സഊദി വത്കരണം ഉയർത്തുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സ്വകാര്യ ആശുപത്രികളിലെ റേഡിയോളജി(65%), തെറാപ്പിക് ന്യൂട്രീഷൻ(80%), ഫിസിയോതെറാപ്പി(80%), മെഡിക്കൽ ലബോറട്ടറികൾ(70%) എന്നീ പ്രൊഫഷനുകളിൽ ആയിരിക്കും സഊദിവത്ക്കരണ തോത് വർദ്ധിപ്പിക്കുക. സ്പെഷ്യലിസ്റ്റുകളുടെയും ടെക്നീഷ്യൻമാരുടെയും ഏറ്റവും കുറഞ്ഞ വേതനം യഥാക്രമം 7,000 റിയാലും 5,000 റിയാലും ആയി നിശ്ചയിച്ചിട്ടുണ്ട്.
റിയാദ്, മക്ക, മദീന, ജിദ്ദ, ദമ്മാം, അൽ-ഖോബാർ എന്നീ പ്രധാന നഗരങ്ങളിൽ ഒന്നോ അതിലധികമോ തൊഴിലാളികളെ ജോലിക്കെടുക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ വൻകിട സ്ഥാപനങ്ങൾക്കും തീരുമാനത്തിന്റെ ആദ്യ ഘട്ടം ബാധകമാണ്. 2025 ഒക്ടോബർ 17 മുതൽ രണ്ടാം ഘട്ടം പ്രാബല്യത്തിൽ വരും. രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിലെ ശേഷിക്കുന്ന സ്ഥാപനങ്ങളിലും ഇത് ബാധകമാകും.
തീരുമാനത്തിന്റെ രണ്ടാം ഘട്ടം 2025 ഒക്ടോബർ 17 മുതൽ നടപ്പിലാക്കാൻ തുടങ്ങും, വിവിധ പ്രദേശങ്ങളിലുടനീളമുള്ള ശേഷിക്കുന്ന കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുത്തും. തീരുമാനത്തിന്റെ വിശദാംശങ്ങളും ആവശ്യമായ സഊദി വത്കരണ നിരക്കുകളും വ്യക്തമാക്കുന്നതിനായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അതിന്റെ വെബ്സൈറ്റിൽ നടപടിക്രമ മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമലംഘകർക്ക് ചുമത്തുന്ന നിയമപരമായ ശിക്ഷകൾ ഒഴിവാക്കാൻ എല്ലാ സ്ഥാപനങ്ങളും ഇത് പാലിക്കണമെന്ന് അഭ്യർത്ഥിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക