റിയാദ്കാരെ ശ്രദ്ധിച്ചോളൂ…..!, മൂന്നുദിവസം മഴ; രാജ്യത്തെ വിവിധയിടങ്ങളിൽ കലുഷിത കാലാവസ്ഥ, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

0
1083

റിയാദ്: രാജ്യത്ത് വരും ദിനങ്ങളിലും മിക്കയിടങ്ങളിലും മഴ കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ്. തലസ്ഥാനമായ റിയാദിൽ ശനിയാഴ്ച മുതൽ തിങ്കൾ വരെ മഴയുടേതായിരിക്കും. മറ്റിടങ്ങളിലും വ്യത്യസ്ത ദിവസങ്ങളിൽ ഇത് തന്നെയായിരിക്കും സ്ഥിതിയെന്നും റിപ്പോട്ടുകൾ പറയുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സഊദി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ വിശകലന വിദഗ്ധനായ അഖീലിന്റെ നിരീക്ഷണ പ്രകാരം ശനിയാഴ്ച മുതൽ തുടർച്ചയായ മൂന്ന് ദിവസം തലസ്ഥാനത്ത് മിതമായ മഴയുണ്ടാകും പ്രത്യേകിച്ച് റിയാദിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും ഇതേ കാലാവസ്ഥയായിരിക്കും. ഈ മൂന്ന് ദിവസങ്ങളിൽ ഇടയ്ക്കിടെ മഴ പെയ്തുകൊണ്ടിരിക്കുമെന്നുമാണ് പ്രവചനം.

വ്യാഴാഴച രാജ്യത്തെ ഏഴ് മേഖലകളിൽ മഴയുണ്ടാകുമെന്നതിനാൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പലയിടങ്ങളിലും ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. റിയാദിന് പുറമെ, മക്ക, അസീർ, ജീസാൻ, നജ്‌റാൻ, അൽബാഹ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ വർഷപാതമായും പൊടിക്കാറ്റായും ദൃശ്യപരത തടസ്സപ്പെടുംവിധം കലുഷിതമായിരിക്കും കാലാവസ്ഥ.

ദക്ഷിണ സഊദിയിലെ അസീർ മേഖലയിൽ പൊതുവിലും, പ്രത്യേകിച്ച് അവിടുത്തെ കിഴക്കൻ പ്രദേശങ്ങളായ ബിഷ, തത്‌ലിത്ത് എന്നിവിടങ്ങളിലും ഞായറാഴ്ചയും തിങ്കളാഴ്ചയും മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്നും ഇത് മേഖലയിലെ മറ്റിടങ്ങളിലേക്കും വ്യാപിച്ചേക്കാമെന്നും അഖീൽ അൽഅഖീൽ ചൂണ്ടിക്കാട്ടി. മക്ക മേഖലയിലും സമാന സ്ഥിതി തന്നെയായിരിക്കും. പ്രത്യേകിച്ച്, മക്കാ പ്രവിശ്യയിൽപെടുന്ന ത്വായിഫ്-റിയാദ് ഹൈവേ കടന്നുപോകുന്ന ഭാഗങ്ങളിലും വ്യാഴം മുതൽ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കുന്ന മിതമായതോ കനത്തതോ ആയ മഴ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക