ഒട്ടകത്തെ കാർ ഇടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന മലയാളി മരിച്ചു

0
804

ഒമാനിൽ ഒട്ടകത്തെ കാർ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. പള്ളിത്തോട്ടം സംഗമം നഗർ നാൻസി കോട്ടേജിൽ വിക‌ർ ഫ്രാൻസിസിന്റെയും മോളി വിക്‌റിന്റെയും മകൻ ജോസഫ് വിക്‌ടർ (37) ആണു മരിച്ചത്. കഴിഞ്ഞ മാർച്ച് 26ന് ഒമാനിലുണ്ടായ വാഹനാപകടത്തിൽ സാരമായി പരുക്കേറ്റു ചികിത്സയിലായിരുന്നു.

ജോസഫ് വിക്‌ടറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഒട്ടകത്തെ ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യയും മക്കളും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ 6 വർഷമായി ജോസഫ് വിക്ടർ ഒമാനിൽ ജോലി ചെയ്തു വരുന്നു. ഭാര്യ: മേരി ആഗ്നസ് (നഴ്‌സ്, ആസ്റ്റർ ഹോസ്‌പിറ്റൽ ഇബ്രി, ഒമാൻ). മക്കൾ: ജസീന്ത, ജസീക്ക . മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കാരം നടത്തി.