ട്രക്കിന് പിന്നിൽ കാറിടിച്ച് അപകടം: മലയാളി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

0
597

മാധ്യമ പ്രവർത്തക ശ്രീദേവി ജോയുടെ ഭർത്താവ് ആണ്‌

ദോഹ: കോട്ടയം വൈക്കം സ്വദേശി ജോയ് മാത്യു (48) ഖത്തറിൽ ഇന്ന് പുലർച്ചെയുണ്ടായ കാർ അപകടത്തിൽ മരണപ്പെട്ടു. മാധ്യമ പ്രവർത്തക ശ്രീദേവി ജോയ് (മലയാള മനോരമ, കോട്ടയം) യുടെ ഭർത്താവ് ആണ്. ഖത്തറിൽ റെഡ് പെപ്പർ ഇവന്റസ് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.

പതിമൂന്ന് വർഷത്തോളമായി ഖത്തറിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ജോലി ആവശ്യർത്ഥം ഇന്ന് പുലർച്ചെ ഷഹാനിയ എന്ന സ്ഥലത്ത് പോയി തിരിച്ചു വരുമ്പോൾ ദുഖാൻ റോഡിൽ ട്രക്കിന് പിന്നിൽ കാറിടിച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം ഹമദ് മെഡിക്കൽ കോർപറേഷൻ ഇൻഡസ്ട്രിയൽ ഏരിയ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈക്കം ചെമ്മനത്തുകര ഒഴവൂർ വീട്ടിൽ പരേതനായ മാത്യുവിൻ്റെ മകനാണ്. മാതാവ്: തങ്കമ്മ

മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഖത്തർ കെ എം സി സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു. ഭാര്യ ശ്രീദേവി ജോയ് ദീർഘകാലം ഖത്തറിലും മാധ്യമ പ്രവർത്തകയായിരുന്നു.