പുൽപള്ളി: കർണാടക അതിർത്തിയായ മരക്കടവ് കടവിൽ മദ്യപസംഘത്തിന്റെ കൂട്ടയടി. അടിയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കർണാടകയിലെ മച്ചൂരിലേക്ക് കടക്കുന്ന കടവിലാണ് അടിയുണ്ടായത്. കൂട്ടത്തല്ലിനിടെ ആളുകൾ വെള്ളത്തിലേക്കും തോണിയിലേക്കും വീണു.
ഗുണം ചെയ്യില്ലെന്നു ടൂറിസം മേഖല
ആദിവാസികളും അതിർത്തിയിലെ കൗണ്ടൻമാരും തമ്മിലായിരുന്നു സംഘർഷം. കടവിൽ ഇത് സ്ഥിരമാണെന്ന് നാട്ടുകാർ പറഞ്ഞു. കേരളത്തിലേക്കാളും കുറഞ്ഞ വിലയിൽ കർണാടകയിൽ മദ്യം ലഭിക്കും. കർണാടകയിലെ കടവിനോട് ചേർന്ന് മദ്യഷാപ്പുള്ളതിനാൽ നിരവധിപ്പേർ ഇവിടെ മദ്യപിക്കാനെത്താറുണ്ട്. സംഘർഷത്തിനുശേഷം വീണ്ടും ഒന്നിച്ച് മദ്യപിക്കലാണ് പതിവെന്നും നാട്ടുകാർ പറയുന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





