റിയാദിൽ ചികിത്സയിലായിരുന്ന വണ്ടൂർ സ്വദേശി മരണപ്പെട്ടു

0
1268

റിയാദ്: റിയാദ്, ദേഹാസ്വസ്ത്യത്തെ തുടർന്ന് ശുമൈശി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി കുന്നത്തൊടിക്ക വീട്ടിൽ മുനീർ മരണപ്പെട്ടു. അൻപത്തരണ്ട് വയസായിരുന്നു. മകൻ മുർഷിദ് റിയാദിലുണ്ട്. പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകനാണ്. മാതാവ്: നബീസ
ഭാര്യ: ഷാഹിന, മക്കൾ: ജിൻഷാദ്, മുർഷിദ് (റിയാദ്).

മയ്യത്ത് റിയാദിൽ തന്നെ ഖബറടക്കം ചെയ്യാനുള്ള തീരുമാനത്തിലാണ് കുടുംബം. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് റിയാദിൽ ചെയ്യുമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് അറിയിച്ചു. നേരത്തെ നാട്ടിലേക്ക് കൊണ്ട് പോകാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, വൈസ് ചെയർമാൻ ഉമ്മർ അമാനത്ത്, ഇസ്മായിൽ സിവി എന്നിവരുടെ എന്നിവർ രംഗത്തുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക