വാക്കുതർക്കത്തിനിടെ ഭാര്യയുടെ കൃത്രിമ സിലിക്കൺ സ്തനം കത്തികൊണ്ട് കീറി പുറത്തെറിഞ്ഞ് ഭർ‌ത്താവ്

0
721

വഴക്കിനിടെ അടുക്കളയിലെ കത്തികൊണ്ട് ഭാര്യയുടെ കൃത്രിമ സിലിക്കൺ സ്തനം കീറിയെടുത്ത് ജനാലയിലൂടെ പുറത്തെറിഞ്ഞ ഭർത്താവ് പിടിയില്‍. അടുത്തിടെയാണ് ഭാര്യ ശസ്ത്രക്രിയക്ക് വിധേയയായതും സിലിക്കൺ സ്തനം വച്ച് പിടിപ്പിച്ചതും. ഭാര്യക്രൂരമായ മർദനത്തിന് ഇരയായെന്നും തലയിലും വയറ്റിലും മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. ബ്രസീലീന്റെ തലസ്ഥാനമായ ബ്രസീലിയയിലാണ് സംഭവം.

പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 31ന് രാവിലെയാണ് സംഭവം നടന്നതെന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു. വഴക്കിനൊടുവിൽ ഭാര്യയെ ശാരീരികമായി ആക്രമിക്കുകയും കത്തികൊണ്ട് സ്തനം കീറിയെടുത്ത് ജനാലയിലൂടെ പുറത്തേക്ക് എറിയുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കീറിയെറിഞ്ഞ സിലിക്കൺ സ്തനം കണ്ടെടുക്കുകയും യുവതിയെ ഉടനടി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നടത്തി, സിലിക്കൺ സ്തനം പുനഃസ്ഥാപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്തനം കീറി പുറത്തെടുക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും അടുക്കളയിൽ നിന്ന് കണ്ടെത്തി.

പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് (പിഎംഡിഎഫ്) ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ഗാർഹിക പീഡനത്തിനും ആക്രമണത്തിനും പിടിയിലായ പ്രതി ഇപ്പോഴും കസ്റ്റഡിയിലാണ്. എന്നാൽ ദമ്പതികൾക്കിടയിൽ‌ വാക്കുതർക്കത്തിന് കാരണമെന്തെെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ബ്രസീലിൽ‌ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നുവെന്ന ആശങ്കകൾക്കിടെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.

2024 ജൂലൈയിൽ പുറത്തിറങ്ങിയ ബ്രസീലിയൻ ഫോറം ഓൺ പബ്ലിക് സേഫ്റ്റിയുടെ ഡാറ്റ, രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതിന്റെ ഭയാനകമായ ചിത്രം വരച്ചുകാട്ടുന്നു. കഴിഞ്ഞ വർഷം 83,988 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ വെളിപ്പെടുത്തി. അതായത് ഓരോ ആറ് മിനിറ്റിലും ഒന്ന് എന്ന നിരക്കിൽ. ഇത് 2023 നെ അപേക്ഷിച്ച് 6.5 ശതമാനം കൂടുതലാണ്. ലൈംഗിക പീഡന കേസുകൾ ഏകദേശം 49 ശതമാനം വർധിച്ചു.

വീഡിയോ 👇