പെരുന്നാൾ ദിനത്തിൽ കേട്ട ദുരന്തത്തിന്റെ ഞെട്ടലിൽ പ്രവാസലോകം, രണ്ടു കുട്ടികളടക്കം മൂന്നു പേരാണ് അപകടത്തിൽ മരിച്ചത്

0
1690

റിയാദ്: പെരുന്നാൾ ദിനത്തിൽ കേട്ട ദുരന്തവിവരത്തിൻ്റെ ഞെട്ടലിലാണ് പ്രവാസലോകത്ത് അടക്കമുള്ള മലയാളികൾ. ഒമാനിൽനിന്ന് ഉംറക്കായി വരുന്നതിനിടെ വാഹനം അപകടത്തിൽ പെട്ട് രണ്ടു കുട്ടികളടക്കം മൂന്നു പേർ മരിച്ചുവെന്ന വിവരം അറിയുന്നത് ഗൾഫ് ലോകം പെരുന്നാൾ ആഘോഷത്തിന്റെ നിറവിലിരിക്കെയായിരുന്നു.

ഒമാൻ-സൗദി അതിർത്തിയായ ബത്തയിലാണ് കണ്ണൂർ, കോഴിക്കോട് സ്വദേശികളുടെ കുടുംബം അപകടത്തിൽ പെട്ടത്. രണ്ടു കുട്ടികളടക്കം മൂന്നു പേർ അപകടത്തിൽ മരിച്ചു. ഒമാനിലെ ആർഎസ്.സി നാഷണൽ സെക്രട്ടറിമാരായ കണ്ണൂർ മമ്പറം സ്വദേശി മിസ്അബ്, കോഴിക്കോട് പയ്യോളി സ്വദേശി ശിഹാബ് എന്നിവരുടെ കുടുംബമാണ് കാറിലുണ്ടായിരുന്നത്. ശിഹാബിന്റെ ഭാര്യ സഹ്ല, മകൾ ആലിയ എന്നിവരും മിസ്അബിന്റെ മകൻ ദക്വാനും അപകടത്തിൽ മരിച്ചു.