കൊച്ചിയില്‍ മദ്യലഹരിയിൽ നേപ്പാളി യുവതി എസ്ഐയുടെ മൂക്ക് ഇടിച്ചു തകർത്തു

0
1342

കൊച്ചി: എറണാകുളം അയ്യമ്പുഴയിൽ മദ്യലഹരിയിൽ നേപ്പാളി യുവതി എസ്ഐയുടെ മൂക്ക് ഇടിച്ചു തകർത്തു. മറ്റ് മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് നേപ്പാളി യുവതി ഗീത പൊലീസുകാരെ ആക്രമിച്ചത്.

സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുകയായിരുന്ന ഗീതയോട് പൊലീസ് വിവരങ്ങൾ തിരക്കി. ഇതിനിടെ എസ് ഐ ജോർജ് ഫോൺ പരിശോധിച്ചപ്പോഴാണ് ഗീത പ്രകോപിതയായത്. എസ് ഐയുടെ മൂക്കിന് ഗീത ഇടിച്ചു. ഗീതയെയും ഒപ്പം ഉണ്ടായിരുന്ന സുമൻ എന്ന വ്യക്തിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി. പൊലീസ് വണ്ടിയിൽനിന്ന് ഇറങ്ങിയ ഓടാനും ഗീത ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ കടിക്കുകയും മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തു.