സഊദിയിൽ ചെറിയപെരുന്നാൾ മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി ആഹ്വാനം

0
1246

ജിദ്ദ: സഊദിയിൽ ചെറിയപെരുന്നാൾ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം ചെയ്ത് സുപ്രീം കോർട്ട്. റമദാൻ 29 ശനിയാഴ്ച വൈകിട്ട് ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനത്തിൽ പറയുന്നു. സഊദി സുപ്രിംകോടതിയാണ് രാജ്യത്തെ വിശ്വാസി ജനങ്ങളോട് മാസപ്പിറവി നിരീക്ഷിക്കാൻ ആവശ്യപ്പെട്ടത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ശനിയാഴ്ച റമദാൻ 29 പൂർത്തിയാകുന്ന സാഹചര്യത്തിലാണിത്. മാസപ്പിറ ദർശിക്കുന്നവർ അടുത്തുള്ള കോടതിയെ അറിയിക്കുവാനും സുപ്രിംകോടതി അഭ്യർഥിച്ചു. ഒപ്പം മാസപ്പിറവിക്ക് സാക്ഷികളായവരും അവരുടെ സാക്ഷ്യം രേഖപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

ശനിയാഴ്ച മാസപ്പിറ ദൃശ്യമായാൽ സഊദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും