വീഡിയോ | മലയാളികളേ…. ജാഗ്രതൈ! തട്ടിപ്പുംപിടിച്ചുപറിയും കൂടുന്നു, റിയാദിൽ മലയാളി കുടുംബത്തെ കത്തിമുനയിൽ നിർത്തി കവർച്ച സംഘം

0
2186

റിയാദ്: റിയാദിലും പരിസരങ്ങളിലും പിടിച്ചു പറിയും തട്ടിപ്പുകളും വർധിക്കുന്നു. ഏറ്റവും ഒടുവിലായി മലയാളി കുടുംബം കത്തിക്ക് മുന്നിൽ നിർത്തി കവർച്ച നടത്തിയ സംഘത്തിന്റെ പ്രവർത്തനം ഏറെ ഭീതിപ്പെടുത്തുന്നതായിരുന്നു. വാഹനം പാർക്ക്ചെയ്ത് കുട്ടിയുമായി മലയാളി, ഡ്രൈവർ സീറ്റിൽ നിന്നിറങ്ങിയതോടെ സൈക്കിളിൽ എത്തിയ കവർച്ചസംഘം കത്തി പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഷുമേശി ഹോസ്പിറ്റൽ ഗേറ്റ് 4 തൊട്ട് അടുത്ത ബിൽഡിംഗ് പരിസരത്താണ് ഇന്ന് കാലത്ത് നടന്ന പിടിച്ചു പറിയെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നു. സൈക്കിളിൽ ആണ് അക്രമികൾ ഇവിടെ ചുറ്റി തിരിയുന്നത്. വാഹനം പാർക്ക് ചെയ്ത് പുറത്തിറങ്ങുന്ന ഒറ്റപ്പെട്ട ആളുകളെ ലക്ഷ്യമാക്കിയാണ് ഇവരുടെ കറക്കം. ഈ സംഭവത്തിലും ഒറ്റക്ക് പുറത്തിറങ്ങിയ മലയാളിയെ ലക്ഷ്യമാക്കി സൈക്കിൾ ഉന്തി സമീപത്ത് ആദ്യം ഒരാൾ എത്തുകയും പിന്നാലെ മറ്റൊരാളും എത്തി കത്തി വീശി ഭീഷണി പ്പെടുത്തുന്നത് വീഡിയോയിൽ കാണാനാകും.

തുടർന്ന് കാറിന്റെ മുൻഭാഗത്തെ പാസഞ്ചർ സീറ്റ് ഡോർ വലിച്ചു തുറന്ന് ഉള്ളിലേക്ക് തലയിട്ട് പലതും ചെയ്ത് കൂട്ടുന്നതും കാണാം. ഈ സമയം ഒക്കത്തിരിക്കുന്ന കുട്ടിയുമായി മലയാളി സമീപത്തേക്ക് മാറി നിൽക്കുകയായിരുന്നു. 

റിയാദിലും പരിസരങ്ങളിലും സമാനമായ നിരവധി കേസുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. റിയാദിലെ ബത്ഹ, മൻഫൂഹ, ശുമൈസി, ഫൈസലിയ, സാലിഹിയ്യ ഭാഗത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അനുഭവസ്ഥർ പറയുന്നു.

പകല്‍ സമയങ്ങളിലും അതിരാവിലെയും ഏറെ നേരം വൈകിയും ജോലിക്ക് പോകുന്നവരെയും നടന്നു പോകുന്നവരെയും ലക്ഷ്യമാക്കിയാണ് കവർച്ച സംഘം വിഹരിക്കുന്നത്. അസമയങ്ങളിൽ പുറത്തിറങ്ങുന്ന കുടുംബങ്ങളെയും അക്രമികൾ ലക്ഷ്യമിടുന്നുണ്ട്. സമയങ്ങളിൽ കടകളെല്ലാം അടച്ചു ഒറ്റപ്പെട്ടു നില്‍ക്കുമ്പോള്‍ പുറത്തിറങ്ങുന്നവരെയാണ് കവർച്ചക്കാർ ലക്ഷ്യമിടുന്നത്. ഒറ്റയാളായും രണ്ടും മൂന്നും അംഗങ്ങളുള്ള അക്രമി സംഘമായും ഇത്തരം ഒറ്റപ്പെട്ടു വരുന്ന ആളുകളെ കൊള്ളയടിക്കുന്നത്. എല്ലാവരും ജാഗ്രത പുലർത്തണമെന്നാണ് വിവിധ സംഭവങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. വീഡിയോ കാണാം താഴെ 👇

https://www.instagram.com/reel/DHlHJDDSVLp/?igsh=YXN5NW1oNmtqeHUw

വീഡിയോ 1

സഊദിയിലെ പല പ്രദേശങ്ങളിലും നടക്കുന്ന വിവിധ തട്ടിപ്പുകൾ ഇങ്ങനെ, ശ്രദ്ധിച്ചാൽ രക്ഷപ്പെടാം

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക