ജിദ്ദ: ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന സൗദി അറേബ്യയിലെ പൗരന്മാർക്കും പ്രവാസികൾക്കും മെനിഞ്ചൈറ്റിസ് വാക്സീനേഷൻ നിർബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഈ വാക്‌സീനേഷൻ എടുക്കാതെ ഹജ് പാക്കേജുകൾ തിരഞ്ഞെടുക്കാൻ കഴിയില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആഭ്യന്തര തീർത്ഥാടകർക്ക് ആരോഗ്യകരവും സുരക്ഷിതവുമായ രീതിയിൽ ആചാരങ്ങൾ നടത്തുന്നതിനും ദൈവത്തിൻ്റെ അതിഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ശുപാർശ ചെയ്യുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കേണ്ടതിൻ്റെ ആവശ്യകത മന്ത്രാലയം എടുത്തു പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിൻ്റെ സെഹതി ആപ്പ് വഴി വാക്സീൻ സ്വീകരിക്കുന്നതിന് അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാം.





