മലപ്പുറത്ത് സ്കൂളിൽ സംഘർഷം: മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു

0
2345

മലപ്പുറം: പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. 3 പേർക്കു കുത്തേറ്റു. പരുക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇംഗ്ലിഷ്, മലയാളം മീഡിയം വിദ്യാർഥികൾ തമ്മിലുള്ള തർക്കമാണു കത്തിക്കുത്തിൽ കലാശിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ല.