ബെംഗളൂരുവിലെ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ ഒരു പരാതിയാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചത്. സ്വന്തം ഭാര്യയ്ക്കെതിരെയായിരുന്നു യുവാവ്, ബെംഗളൂരു വൈലിക്കാവൽ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാഹ മോചിതയാകാതെ ഒപ്പം താമസിക്കണമെങ്കില്‍ ദിവസം 5,000 രൂപ വീതം നല്‍കണമെന്നതാണ് തന്‍റെ ഭാര്യയുടെ ആവശ്യമെന്ന് ശ്രീകാന്ത് നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് ഭര്‍ത്താവ് തന്നെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച് വീഡിയോയാണ് വിഷയം സമൂഹ മാധ്യമ ഉപയോക്താക്കളിലെത്തിച്ചത്.
വീഡിയോ സമൂഹ മാധ്യമങ്ങത്തില്‍ പെട്ടെന്ന് തന്നെ വൈറലായി. ശ്രീകാന്തിനോട് കൂടെ ജീവിക്കാനായി ഒരോ ദിവസനും 5,000 രൂപ വീതം തരണമെന്ന് ആവശ്യപ്പെടുന്ന ഭാര്യ ബിന്ദുവിന്‍റെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കി. കുട്ടികള്‍ വേണമെന്ന് താന്‍ ആവശ്യപ്പെട്ടെങ്കിലും ഭാര്യയ്ക്ക് അതില്‍ താത്പര്യമില്ലെന്നും അത് അവളുടെ ആകാരവടിവിനെ ഇല്ലാതാക്കുമെന്ന് പറഞ്ഞതായും ശ്രീകാന്ത് പറയുന്നു. ഇത് തങ്ങളുടെ കുടുംബ ജീവിതത്തെ തകിടം മറിച്ചെന്നും ശ്രീകാന്ത് കൂട്ടിചേര്‍ക്കുന്നു.





