ജോലിക്ക് പോയ ഭാര്യ കാമുകനൊപ്പം തുണിക്കടയിൽ; പിന്തുടർന്നെത്തിയ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന് കത്തിച്ചു

0
1838

ജയ്പുർ: ഭർത്താവിനെ കൊലപ്പെടുത്തി കത്തിച്ച കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ധന്നലാൽ സൈനിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഗോപാലി ദേവിയും കാമുകൻ ദീൻദയാൽ കുശ്‌വാഹയുമാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് ധന്നലാൽ സൈനിയെ ഇരുമ്പുകമ്പി കൊണ്ടു തലയ്ക്കടിച്ചു കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം മൃതദേഹം മറവുചെയ്യാൻ ബൈക്കിൽ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദീൻദയാൽ കുശ്‌വാഹയുമായുള്ള ഗോപാലി ദേവിയുടെ ബന്ധം ചോദ്യം ചെയ്തതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു വിവരം. ഗോപാലി ദേവി 5 വർഷമായി ദീൻദയാൽ കുശ്‌വാഹയുമായി പ്രണയത്തിലായിരുന്നു. ഫാക്ടറിയിൽ ജോലി ചെയ്യുകയാണെന്നു കള്ളം പറഞ്ഞാണ് ഇവർ ദീൻദയാലിനെ കാണാൻ പോയിരുന്നത്. സംശയം തോന്നിയ ഭർത്താവ് ശനിയാഴ്ച ഗോപാലിയെ പിന്തുടർന്നു തുണിക്കടയിലെത്തുകയും ദീൻദയാലിനൊപ്പം നിൽക്കുന്നതു കണ്ടുപിടിക്കുകയും ചെയ്തു.