Monday, 28 April - 2025

പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം

മാനന്തവാടി: വള്ളിയൂര്‍ക്കാവില്‍ പോലീസ് ജീപ്പ് അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. പച്ചക്കറികള്‍ ഉന്തുവണ്ടിയില്‍ കൊണ്ടുപോയി വില്‍പന നടത്തിയിരുന്ന വഴിയോര കച്ചവടക്കാരന്‍ വള്ളിയൂര്‍ക്കാവ് തോട്ടുങ്കല്‍ സ്വദേശി ശ്രീധരന്‍ (65)ആണ് മരിച്ചത്.

കണ്ണൂരില്‍ നിന്നും പ്രതിയെയും കൊണ്ട് വരികയായിരുന്ന അമ്പലവയല്‍ പോലീസ് വാഹനമാണ് അപകടത്തില്‍ പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആല്‍മരത്തില്‍ ചെന്ന് ഇടിക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന മൂന്ന് പോലീസ് ഓഫീസര്‍മാര്‍ക്കും പ്രതിക്കും പരിക്കേറ്റു.

Most Popular

error: