കുവൈത്ത് സിറ്റി: ജോലി സമയത്ത് മദ്യപിച്ച നിലയില്‍ കണ്ടെത്തിയ ഹൗസ് ഡ്രൈവറെ നാടുകടത്തും. കഴിഞ്ഞ ദിവസം സബാ അല്‍ അഹമദ് റസിഡന്‍ഷ്യല്‍ ഏരിയയിലാണ് കേസിനാസ്പദമായ സംഭവം. സ്വദേശിയായ മധ്യവയസ്‌കന്റെ പരാതിയെ തുടര്‍ന്നാണ് വിദേശി ഹൗസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തത്.
സമീപത്തുള്ള കോര്‍പ്പറേറ്റീവ് സൊസൈറ്റിയിലേക്ക് പോകാനായി ഉച്ചയ്ക്ക് ഡ്രൈവറെ വിളിച്ചു. എന്നാല്‍, മുറിയില്‍ നിന്ന് അബോധാവസ്ഥയില്‍ ഇറങ്ങിവരുന്ന ഡ്രൈവറെയാണ് സ്‌പോണ്‍സര്‍ കണ്ടത്.
സ്‌പോണ്‍സര്‍ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന്, പൊലീസെത്തി ഡ്രൈവറെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ നിയമ നടപടികളും ആരംഭിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുളള ഇയാളെ നടപടികള്‍ പൂര്‍ത്തിയായ ശേഷം നാട് കടത്തും.