കരിപ്പൂർ: പാന്റ്സിനുള്ളിൽ സ്വർണമിശ്രിതം ഒളിപ്പിച്ചെത്തിയ യാത്രക്കാരനെ കരിപ്പൂർ പൊലീസ് പിടികൂടി. 340 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തു. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങിയ കോഴിക്കോട് ഉണ്ണികുളം പൂനൂർ സ്വദേശി സഹീഹുൽ മിസ്ഫർ (29) ആണു പിടിയിലായത്.
മിശ്രിത രൂപത്തിലാക്കിയ സ്വർണപ്പൊതികൾ പാന്റ്സിന്റെ അടിഭാഗത്ത് ഒളിപ്പിച്ചാണ് എത്തിയത്. ഇന്നലെ രാവിലെ 8.15ന് ദുബായിൽനിന്നു കരിപ്പൂരിലെത്തി, വിമാനത്താവളത്തിനു പുറത്തിറങ്ങിയ മിസ്ഫറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.