മിനയിൽ ഹജ് തീർഥാടകർക്ക് ഇരുനില തമ്പുകൾ; നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം

0
521

മക്ക: ഹജ് തീർഥാടകർക്കു
വേണ്ടി മിനയിൽ ഇരുനില തമ്പുകളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി പദ്ധതിക്ക് നേതൃത്വം നൽകുന്ന ഇത്റാ അൽദിയാഫ ഹോൾഡിംഗ് കമ്പനി അറിയിച്ചു. ഈ വർഷം ഹജ് തീർഥാടകർക്ക് പാർപ്പിട സൗകര്യം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമാായാണ് ഇരുനില ടെൻ്റുകൾ ഒരുക്കുന്നത്. ആധുനിക ഡിസൈനിൽ മികച്ച ഗുണനിലവാരത്തിലും സുസ്ഥിരതക്ക് പ്രാധാന്യം നൽകിയുമാണ് രണ്ട് നിലകളുള്ള ടെൻ്റുകൾ ഒരുക്കുന്നത്. മികച്ച താമസ സൗകര്യം നൽകി തീർഥാടകർക്കുള്ള സൗകര്യം വർധിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മിനയിൽ 48,482 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സ്ഥലത്താണ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുന്നത്. ഇരുനില ടെൻ്റുകൾ സ്ഥലഉപയോഗത്തിന്റെ കാര്യക്ഷമത
വർധിപ്പിക്കും. പ്രധാന തമ്പ് സമുച്ചയത്തിൽ 15,000 ലേറെ തീർഥാടകരെ ഉൾക്കൊള്ളാൻ കഴിയും. സ്വകാര്യതയും സുഖസൗകര്യങ്ങളും ഉറപ്പാക്കാൻ 940 ടോല്ലെറ്റുകളും ഇവിടെയുണ്ടാകും. പുണ്യസ്ഥലങ്ങളിലെ താമസ സൗകര്യങ്ങളുടെ ഗുണനിലവാരം ഉയർത്തുന്ന ഉയർന്ന ആഡംബര സൗകര്യങ്ങളുള്ള നൂതന ഹോട്ടൽ സേവനങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു.