Monday, 28 April - 2025

റമസാൻ സീസണിന്റെ ആദ്യ ആഴ്ചയിൽ ജിദ്ദ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റിലേക്ക് ഒഴുകിയെത്തിയത് 10 ലക്ഷത്തിലധികം സന്ദർശകർ

ജിദ്ദ: റമസാൻ സീസണിന്റെ ആദ്യ ആഴ്ചയിൽ 10 ലക്ഷത്തിലധികം സന്ദർശകർ ജിദ്ദ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റിലേക്ക് ഒഴുകിയെത്തി.

സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള ജിദ്ദ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ്  പ്രോഗ്രാം സംഘടിപ്പിക്കുന്ന റമസാൻ സീസൺ സാംസ്കാരിക പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനും സൗദി സ്വത്വം പ്രോത്സാഹിപ്പിക്കാനും നിരവധി റമസാൻ പ്രമേയമായ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട റമസാൻ പരിപാടികളിലൊന്നായി മാറി.

സന്ദർശകർക്ക് സംസ്കാരം, കലകൾ, പരമ്പരാഗത വിപണികൾ, പൈതൃക വിഭവങ്ങൾ എന്നിവ ആസ്വദിക്കാൻ സാധിക്കും. അതേസമയം, വിപണികൾ പ്രാദേശിക ഉൽപന്നങ്ങളും പരമ്പരാഗത ഭക്ഷണങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്.

സാംസ്കാരിക പൈതൃകം വർധിപ്പിക്കുന്നതിനും ടൂറിസം വികസിപ്പിക്കുന്നതിനുമുള്ള സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെട്ടുകൊണ്ട് സീസണിന്റെ വിജയം ജിദ്ദ ഹിസ്റ്റോറിക് ജില്ലയെ ആഗോള സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നു. റമസാൻ പരിപാടികൾ തുടരുന്നതിനാൽ, വരും ആഴ്ചകളിൽ സന്ദർശകരുടെ എണ്ണം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Popular

error: