ജിദ്ദ: ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ജിദ്ദയിലെത്തി.ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യുക്രൈൻ ഉദ്യോഗസ്ഥരും സൗദി, യുഎസ് പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾക്ക് മുന്നോടിയായാണ് പ്രസിഡന്റ് ജിദ്ദയിൽ എത്തിയത്. റഷ്യ യുക്രൈനെതിരെ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചിട്ട് മൂന്ന് വർഷത്തിലേറെയായി. റഷ്യ-യുക്രൈൻ സംഘർഷത്തിൽ നിന്ന് ഒരു വഴി തേടുന്നതിനായി യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി യുഎസ് ഉദ്യോഗസ്ഥരുമായി ജിദ്ദയിൽ കൂടിക്കാഴ്ച നടത്തും.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്‌ച നടത്തുന്ന സെലെൻസ്കി റഷ്യ-ഉക്രൈൻ പ്രശ്നത്തിനു ശാശ്വത പരിഹാരം കൈവരിക്കാനുള്ള സൗദിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ചർച്ചകൾ നടത്തുക.
പ്രതിസന്ധി പരിഹരിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ രാജ്യാന്തര ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ താൽപ്പര്യവും പിന്തുണയും കിരീടാവകാശി ഊന്നിപ്പറഞ്ഞു.