ജുബൈൽ: കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഇന്ത്യൻ ഫുട്ബോൾ ക്ലബ് ആയ ജുബൈൽ എഫ്‌സി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജുബൈൽ എഫ്‌സി ജോ:സെക്രട്ടറി ഷജീർ തച്ചമ്പാറയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഷമീർ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഉമർ സഖാഫി മൂർക്കനാട് റമദാൻ സന്ദേശവും, ജുബൈൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രഭു, കിംസ്ഹെൽത്ത് മെഡിക്കൽ സെന്റർ റീജിയണൽ സിഒഒ സാദിഖ അലി, മാർക്കറ്റിംഗ് മാനേജർ സജീർ, നബാതാത് കോൺട്രാക്ടിങ് കമ്പനി പ്രൊജക്റ്റ് മാനേജർ സാഗർ, ജുബൈൽ മലയാളി സമാജം പ്രധിനിധി അഡ്വ :ജോസഫ് മാത്യു, നവോദയ പ്രധിനിധി പ്രിനീത്, സൈഫാൻ യൂത്ത് ഇന്ത്യ, റിയാസ് പട്ടാമ്പി ഖാലിദിയ എന്നിവർ ആശംസകൾ അർപ്പിച്ചു.
ജുബൈൽ എഫ്‌സി ജനറൽ സെക്രട്ടറി ഷാഫി പുളിയക്കോട് സ്വാഗതവും ട്രഷറർ റിഫാഷ് പുളിക്കൽ നന്ദിയും പറഞ്ഞു. ജുബൈൽ എഫ്‌സി പ്രതിനിധികളായ മുസ്‌തഫ, സച്ചിൻ, സുഹൈൽ, ഷിജാസ്, മിഥുൻ, മുഹമ്മദ് നൈനാൻ, മനാഫ്, അൻവർ സാദത്ത്, ഷാഹിദ് തെയ്യാല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.