തിരുവനന്തപുരം: കണ്ണൂർ മുൻ എ.ഡി.എം. നവീൻബാബുവിന്റെ യാത്രയയപ്പിനുതൊട്ടുമുമ്പ് മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ദിവ്യയുടെ ഫോണിൽനിന്ന് നാലുതവണ കളക്ടറെ വിളിച്ചിട്ടുണ്ടെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ അന്വേഷണത്തിൽ കണ്ടെത്തി. ചടങ്ങ് തുടങ്ങിയോയെന്നറിയാൻ ദിവ്യയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് കളക്ടറുടെ സി.എ.യെ വിളിച്ചെന്നാണ് റിപ്പോർട്ട്.
‘മറ്റൊരു പരിപാടിയിലായതിനാൽ വൈകിയാലും ചടങ്ങിനെത്തുമെന്ന് 3.13-ന് ദിവ്യ, കളക്ടറെ വിളിച്ചറിയിച്ചു. അപ്പോഴവരെ താൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നാണ് കളക്ടറുടെ മൊഴി’ -റിപ്പോർട്ട് ചൂണ്ടിക്കാട്ടി.





