ചെന്നൈ: തമിഴ് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് ഇഫ്താർ സംഘടിപ്പിച്ചു. വെള്ളിയാഴ്ച ചെന്നൈയിലായിരുന്നു പരിപാടി.
വിജയ് വിശ്വാസികൾക്കൊപ്പം തൊപ്പി ധരിച്ച് പ്രാർഥനയിൽ പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോയും വൈറലാണ്. ഇവരോടൊപ്പം അദ്ദേഹം നോമ്പ് തുറക്കുകയും ചെയ്തു. തുടർന്ന് നമസ്കാരത്തിലും പങ്കെടുത്തു.
റോയപേട്ടയിലെ വൈഎംസിഎ ഗ്രൗണ്ടിലാണ് ഇഫ്താർ സംഘടിപ്പിച്ചത്. ആയിരക്കണക്കിന് പേർ പരിപാടിയിൽ പങ്കെടുത്തു. ക്ഷണം സ്വീകരിച്ചെത്തിയ എല്ലാവർക്കും വിജയ് നന്ദി പറഞ്ഞു.