Monday, 28 April - 2025

മന്ത്രിമാരുടെ പ്രവർത്തനം പോരെന്ന് വിമർശനം; സിപിഎം സംസ്ഥാന സമ്മേളനം

കൊല്ലം: മന്ത്രിമാരുടെ പ്രവർത്തനം പോരെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം. മന്ത്രിമാർ പ്രവർത്തനം മെച്ചപ്പെടുത്തുന്നില്ല. മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. മുഖ്യമന്ത്രിയെ പ്രതിപക്ഷം കൂട്ടമായി ആക്രമിച്ചിട്ടും പ്രതിരോധിക്കുന്നില്ല. വ്യാവസായിക വളർച്ചക്ക് പിന്നാലെ പോകുമ്പോൾ പരമ്പരാഗത മേഖലക്ക് അവഗണനയെന്നും വിമർശനം ഉയർന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന് നേരെയും ചർച്ചയിൽ രൂക്ഷ വിമർശനം ഉയർന്നു. സ്ഥാനമാനങ്ങൾ എല്ലാം കണ്ണൂരുകാർക്ക് നൽകുന്നു എന്നാണ് വിമർശനം. മെറിറ്റും മൂല്യവും എപ്പോഴും പാർട്ടി സെക്രട്ടറി പറയും. പക്ഷേ സ്ഥാനങ്ങൾ വീതം വയ്ക്കുന്നത് കണ്ണൂരുകാർക്ക് മാത്രമെന്നാണ് വിമർശനം. പത്തനംതിട്ടയിൽ നിന്നുള്ള പി ബി ഹർഷകുമാറാണ് വിമർശിച്ചത്.

നല്ല കാര്യങ്ങൾ വരുമ്പോൾ വെള്ളത്തിൽ നഞ്ചു കലക്കും പോലെ സർക്കാർ ചിലത് ചെയ്യുന്നു. ആശാ സമരം നടക്കുമ്പോ പിഎസ്‌സി വേതനം പരിഷ്കരിച്ചത് ഉദാഹരണമാക്കിയായിരുന്നു വിമർശനം. വാർഡ് വിഭജനം ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് ചീത്തപ്പേരുണ്ടാക്കിയെന്നും വിമർശനം ഉയർന്നു.

Most Popular

error: