സഊദിയിൽ ‘ഹുറൂബായ’ തൊഴിലാളികൾക്ക് സ്പോൺസർഷിപ്പ് മാറാനാകില്ല

0
1525

ജിദ്ദ: സഊദി അറേബ്യയിൽ മറ്റൊരു സ്പോൺസർഷിപ്പിലേക്ക് മാറ്റണമെങ്കിൽ തൊഴിലാളിയുടെ പേരിൽ ഹുറൂബ് (തൊഴില്‍ സ്ഥലത്തു നിന്ന് ഒളിച്ചോടിയതായുള്ള പരാതി) ഉണ്ടാകാന്‍ പാടില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി.

സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് നിലവിലെ തൊഴിലുടമയാണ് മുസാനിദ് പ്ലാറ്റ്‌ഫോം വഴി അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെയും പുതിയ തൊഴിലുടമയുടെയും വിവരങ്ങള്‍ ഇതിൽ രേഖപ്പെടുത്തും. തുടര്‍ന്ന് ഈ അപേക്ഷ തൊഴിലാളിയ്ക്ക് അയക്കും.

ഓൺലൈൻ വഴിയാണ് ഇത് നൽകുന്നത്. പുതിയ തൊഴിലുടമ സ്പോൺസർഷിപ്പ് സ്വീകരിച്ചതായും ഇതിനുള്ള ഫീസ് അടക്കുകയും ചെയ്യുന്നതോടെ പ്രക്രിയ പൂർത്തിയാകും. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് അപേക്ഷ നല്‍കുന്നയാളുടെ പേരില്‍ ട്രാഫിക് പിഴകളും ഉണ്ടാകാൻ പാടില്ല.