മേലാറ്റൂർ സ്വദേശി റിയാദിൽ മരണപ്പെട്ടു

0
709

റിയാദ്: മലപ്പുറം മേലാറ്റൂർ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കിഴക്കുംപ്പാടം  മഹല്ലിൽ പോസ്റ്റ്‌ ഓഫീസിന് സമീപം പാറക്കൽ താമസിക്കുന്ന സുലൈമാൻ (45) ആണ് എക്സിറ്റ് 12 റൗളയിൽ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സ്പോൺസരുടെ കൂടെ മൂന്ന് വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്‌, മാതാവ്: തിത്തു, ഭാര്യ: സാജിദ, മക്കൾ: നിഹാൽ, നിദാൻ. മയ്യത്ത് റിയാദിൽ തന്നെ ഖബ്റടക്കും.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഷെബീർ കളത്തിൽ, സുൽത്താൻ കാവന്നൂർ, ജാഫർ വീമ്പൂർ, നസീർ കണ്ണീരി എന്നിവർ മയ്യത്ത് ഖബറടക്കം സംബന്ധമായ നടപടികൾക്ക് നേതൃത്വം നൽകുന്നു.