റിയാദിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സുജിത്ത് കുറ്റിവിളയിൽ നിര്യാതനായി

0
806

റിയാദ്: സാമൂഹ്യ പ്രവര്‍ത്തകനായ ആലപ്പുഴ ജില്ലയിലെ കായകുളം നൂറനാട് സ്വദേശി സുജിത്ത് കുറ്റിവിളയിൽ (56) റിയാദില്‍ നിര്യാതനായി. ഹൃദയാഘാതമാണ് മരമകാരണം. മൂന്നു പതിറ്റാണ്ടിലേറെയായി റിയാദിൽ പ്രവാസിയായ സുജിത്ത് ‘തട്ടകം റിയാദ്’ ശില്‍പ്പികളില്‍ പ്രധാനിയാണ്. രാവിലെ ജോലിക്ക് പോകുന്നതിനായി മുമ്പായി ജോലിക്കാരെ വിളിച്ചിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പിന്നീട് പത്തുമണിയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തിനെ വിളിച്ച് പെട്ടെന്ന് വരാൻ ആവശ്യപ്പെട്ടു. അദ്ദേഹം താമസസ്ഥലത്ത് എത്തിയെങ്കിലും ഡോർ തുറന്നിരുന്നില്ല. വാതിൽ ചവിട്ടിപൊളിച്ച് അകത്ത് കടന്നപ്പോഴേക്കും ചലനമറ്റ നിലയിലായിരുന്നു. ഉടൻ ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

റിയാദിലെ നാടകവേദിയായ തട്ടകത്തിന്റെ സജീവ പ്രവർത്തകനാണ്. പിതാവ് പരേതനായ രാഘവന്‍. മാതാവ് വേദവല്ലി,.ഭാര്യ: ഷീബ, മക്കൾ: സിൻസിത (യു.കെ) ശ്രദ്ധേഷ്. നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സുജിത് കുറ്റിവിളയിലിന്റെ നിര്യാണത്തില്‍ തട്ടകം റിയാദ് അനുശോചിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക