ശീതതരംഗം: സഊദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ തണുത്തുറയുന്നു; കുവൈത്തിൽ 60 വർഷത്തിനിടയിൽ ആദ്യം

0
1253

കുവൈത്ത് സിറ്റി: ശക്തമായ സൈബീരിയൻ ധ്രുവ ശീത തരംഗത്തിൻ്റെ ഫലമായി കുവൈത്തിൽ താപനിലയിൽ വൻ ഇടിവ്. 60 വർഷത്തിനിടയിൽ ഫെബ്രുവരിയിൽ ആദ്യമായാണ് ഇത്രയും കുറഞ്ഞ താപനില കുവൈത്തിൽ രേഖപ്പെടുത്തിയത്. മാത്രാബയിലെ  താപനില പൂജ്യത്തിന് താഴെ, -8 ഡിഗ്രി സെൽഷ്യസായിരുന്നു. സാൽമിയിൽ -6 ഡിഗ്രി സെൽഷ്യസും ആയിരുന്നു. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കുവൈത്ത് സിറ്റിയിൽ അനുഭവപ്പെടുന്ന താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് ആയിരുന്നു. യഥാർത്ഥ കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസായിരുന്നു. കഴിഞ്ഞ 60 വർഷത്തിനിടയിൽ കുവൈത്ത് ജനത അനുഭവിച്ച ഏറ്റവും തണുപ്പുള്ള ഫെബ്രുവരി ദിവസങ്ങളിലൊന്നാണ് ഇതെന്ന് കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ പറഞ്ഞു. പ്രത്യേകിച്ച് മരുഭൂമിയിൽ, അസാധാരണമായ തണുത്ത തരംഗത്തിൻ്റെ തീവ്രത പ്രതിഫലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊടും തണുപ്പിൽ മരവിച്ച് സഊദിയുടെ വടക്കൻ മേഖല; റഫയിൽ ജലധാര തണുത്തുറഞ്ഞ് നിശ്ചലമായി

സഊദിയിൽ ഈ ശൈത്യകാലത്ത് അനുഭവപ്പെട്ടതിൽ വെച്ച് ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് രാവിലെ വടക്കൻ മേഖലയിൽ രേഖപ്പെടുത്തിയത്. റിയാദ് ഉൾപ്പെടെ പല സ്ഥലങ്ങളിലും തണുപ്പ് തുടരും എന്നാണ് റിപ്പോർട്ട്. തുറൈഫിൽ -5 ഡിഗ്രിയും, ഖുറയ്യാത്തിൽ -3 ഡിഗ്രിയും, റഫ അറാർ എന്നിവിടങ്ങളിൽ -2 ഡിഗ്രിയും, അൽജൗഫ്, തബൂക്, ഹായിൽ എന്നിവിടങ്ങളിൽ പൂജ്യം ഡിഗ്രി സെൽഷ്യസുമാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

തലസ്ഥാന നഗരിയായ റിയാദിൽ 6 ഡിഗ്രിയും, ബുറൈദയിൽ 3 ഡിഗ്രിയും, മദീനയിൽ 10 ഡിഗ്രി സെൽഷ്യസുമാണ് ഏറ്റവും കുറഞ്ഞ താപനില. തുറൈഫിൽ പാത്രങ്ങളിൽ വെച്ച വെള്ളവും, വാഹങ്ങളിലൂടെ ഒലിച്ചിറങ്ങിയ വെള്ളവും തണുത്തുറഞ്ഞ് ഐസ് ആയതായി നിരവധി വീഡിയോ തുറൈഫ് നിവാസികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

റഫ ഗവർണറേറ്റിലെ ഒരു റെസ്റ്റോറന്റിന്റെ മുൻപിൽ സ്ഥാപിച്ചിട്ടുള്ള അലങ്കാര ജലധാരയിലെ വെള്ളം മരവിച്ച് നിശ്ചലമായി. വടക്കൻ അതിർത്തി പ്രദേശമായ റഫ ഗവർണറേറ്റിൽ ഇന്ന് രാവിലെ മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്.

ഇവിടെ തുറസ്സായ പ്രദേശങ്ങളിലെ ചെറിയ ജലാശയങ്ങളിലെയും, കന്നുകാലികൾക്ക് കുടിക്കാൻ നിറച്ചുവെച്ച ടാങ്കിലെ വെള്ളവും ഐസ് ആയിമാറി. വീഡിയോ കാണാം👇

വീഡിയോ 1

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക