മക്ക: വിശുദ്ധ നഗരികളായ മക്കയിലേക്കും മദീനയിലേക്കും തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്കിടയില്‍ സെല്‍ഫി ട്രെന്‍ഡ് കൂടുന്നതില്‍ മുന്നറിയിപ്പുമായി സഊദി അധികൃതര്‍. ഫോട്ടോയെടുക്കുന്നതില്‍ മുഴുകാതെ ആരാധനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യതീര്‍ത്ഥാടകരോട് പതിവായി അധികൃതര്‍ ആവശ്യപ്പെടാറുണ്ട്. ഇസ്‌ലാമിക ആരാധനാലയങ്ങളുടെ പവിത്രതയെ മാനിക്കാനും ഫോട്ടോ എടുക്കുമ്പോള്‍ ധാര്‍മ്മികത പാലിക്കാനും വിശുദ്ധ ഗേഹങ്ങള്‍ സന്ദര്‍ശിക്കുന്നവരോട് അധികൃതര്‍ ആഹ്വാനം ചെയ്തു.
സന്ദര്‍ശകരോട് അവരുടെ അനുവാദമില്ലാതെ മറ്റുള്ളവരെ അവരുടെ ഫ്രെയിമില്‍ പകര്‍ത്തരുതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം മുന്‍കാലങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാലും, ചിലപ്പോള്‍ ഫോട്ടോഗ്രാഫിയോ സഹസിക സെല്‍ഫിയോ സ്വകാര്യതാ അവകാശങ്ങള്‍ ലക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ ആണ് അധികൃതര്‍ മുന്നറിയിപ്പ് ആവര്‍ത്തിച്ചത്.
സ്മാര്‍ട്ട്‌ഫോണുകളുടെ വ്യാപകമായ ഉപയോഗം കാരണം ഇസ്‌ലാമിന്റെ ഏറ്റവും വിശുദ്ധമായ രണ്ട് കേന്ദ്രങ്ങളില്‍ ഫോട്ടോയും സെല്‍ഫിയും എടുക്കുന്ന സമ്പ്രദായം ഒരുകാലത്ത് അനുചിതമായി കണക്കാക്കപ്പെട്ടിരുന്നു. പല മുസ് ലിംള്‍ക്കും മക്കയിലേക്കും മദീനയിലേക്കുമുള്ള തീര്‍ഥാടനം ജീവിതത്തില്‍ ഒരിക്കലുള്ള അനുഭവമാണ്. ഇക്കാരണത്താല്‍ വിശുദ്ധ നഗരികളിലെ പുണ്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയും തല്‍സമയം സോഷ്യല്‍മീഡിയകളില്‍ പങ്കിടുകയും ചെയ്യാറുണ്ട്.
കഅ്ബയ്ക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും (ത്വവാഫ്) മക്കയിലെ സഫ, മര്‍വ പര്‍വതത്തിനിടയിലെ നടത്തത്തിലോ മദീനയിലെ പ്രവാചകപള്ളിയുടെ (മസ്ജിദ്ദുന്നബവി) പച്ച താഴികക്കുടത്തിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുകയോ ചെയ്യുന്നതിതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ മിക്ക വിശ്വാസികളും പങ്കുവയ്ക്കുന്നതും പതിവാണ്. ത്വവാഫിനിടെയും കഅ്ബയെ പ്രദക്ഷിണചെയ്യുന്നതും വിഡിയോ ചിത്രീകരിക്കുന്നതും ഫോട്ടോയെടുക്കുന്നതും ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് തടസ്സം നേരിടാറുണ്ട്. അനേകം പണ്ഡിതന്മാരും തീര്‍ത്ഥാടകരും ഈ പെരുമാറ്റത്തെ ഭക്തിയുടെ പ്രവര്‍ത്തനത്തേക്കാള്‍ അനാദരവുള്ളതും വിനോദസഞ്ചാര പ്രവര്‍ത്തനവുമായി സാമ്യമുള്ളതുമായി പരിഗണിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫിയില്‍ മുഴുകിയിരിക്കാതെ ആരാധനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഊദി സര്‍ക്കാര്‍ തീര്‍ഥാടകരോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
വിശ്വാസികളുടെ സ്വകാര്യതയും നിയമപരമായ അനന്തരഫലങ്ങളും
സഊദി അറേബ്യയുടെ സൈബര്‍ ക്രൈം നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മ ചിലപ്പോള്‍ സന്ദര്‍ശകരെ ബുദ്ധിമുട്ടിലാക്കിയേക്കാം. നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം മറ്റുള്ളവരുടെ സ്വകാര്യതയെ ഹനിക്കുന്ന ഫോട്ടോകള്‍ എടുക്കുകയും അവ പരസ്യമായി പങ്കിടുകയും ചെയ്യുന്നത് ഒരു വര്‍ഷത്തെ തടവോ 500,000 SAR (ഒരു കോടി രൂപയിലധികം) വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നിരവധി തീര്‍ഥാടകര്‍ അറസ്റ്റിലായിട്ടുണ്ട്. ഹറമിനുള്ളില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാകയും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററും പിടിച്ച് ഫോട്ടോ എടുത്ത ചില ഇന്ത്യന്‍ തീര്‍ഥാടകരും ഇതില്‍പ്പെടും.
ഫോട്ടോഗ്രാഫിയെക്കാള്‍ ആത്മീയ അനുഭവത്തിന് മുന്‍ഗണന നല്‍കാനും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ മതപരവും നിയമപരവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും തീര്‍ത്ഥാടകരെ അധികൃതര്‍ ആവര്‍ത്തിച്ചു ഓര്‍മ്മിപ്പിച്ചു. 2017ല്‍ ഇത്തരം കേന്ദ്രങ്ങളില്‍വച്ചുള്ള ഫോട്ടോഗ്രഫിയും വിഡിയോഗ്രഫിയും സഊദി നിരോധിച്ചിരുന്നു.





