പ്രയാഗ്രാജിലെ മഹാ കുംഭമേളയില്‍ പങ്കെടുത്ത് പുണ്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പക്ഷെ അങ്ങോട് എത്തിച്ചേരുന്ന യാത്ര വലിയ ബുദ്ധിമുട്ട് തന്നെയാണ്. ഇന്നത്തോടെ പ്രയാഗ്രാജിലെ മഹാ കുംഭമേള അവസാനിക്കുമ്പോള്‍ പല പല കൗതുക സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു സംഭവം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പ്രയാഗ്രാജിലെ മഹാ കുംഭമേളയില്‍ പങ്കെടുക്കാനായെത്തിയ ഒരു സ്ത്രീയെ അവരുടെ ഭര്‍ത്താവ് വീഡിയോ കോള്‍ ചെയ്തപ്പോള്‍, ഫോണ്‍ ഗംഗയില്‍ മുക്കി ഭാര്യ. ഭര്‍ത്താവിന് വേണ്ടി ‘വെര്‍ച്വല്‍’ പുണ്യസ്‌നാനം നടത്തി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ശില്‍പ ചൗഹാന്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്. ഭര്‍ത്താവിന്റെ ചിത്രം സ്‌ക്രീനില്‍ കാണുന്ന വിധത്തിലാണ് യുവതി ഫോണ്‍ പിടിച്ച് വെള്ളത്തില്‍ മുക്കുന്നത്.
വീഡിയോ വൈറലായതോടെ ചിലര്‍ തമാശകളും മറ്റ് ചിലര്‍ വിശ്വാസവും വീഡിയോയ്ക്ക് താഴെ കുറിച്ചു. ‘ഭര്‍ത്താവിനോട് വസ്ത്രം മാറ്റാനും മുടി നന്നായി ഉണക്കാനും പറയൂ, അല്ലെങ്കില്‍ തണുപ്പായിരിക്കും,’ ഒരു കാഴ്ചക്കാരന്‍ തമാശയായി കുറിച്ചു. ഫോണ്‍ അവളുടെ കൈയില്‍ നിന്ന് വഴുതിപ്പോയിരുന്നെങ്കില്‍, ഭര്‍ത്താവിന് തല്‍ക്ഷണം മോക്ഷം ലഭിക്കുമായിരുന്നുവെന്നായിരുന്നു ഒരു കുറിപ്പ്.
ഇന്ന്, അവന്‍ കുംഭമേളയില്‍ ഓണ്‍ലൈനായി കുളിച്ച് തന്റെ പാപങ്ങള്‍ കഴുകിയെന്നാണ് മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. നിങ്ങള്‍ കാരണം മുഴുവന്‍ ഇന്‍സ്റ്റാഗ്രാമും പുണ്യസ്‌നാനം ചെയ്തു. നന്ദി എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇതിവരെയായി മഹാ കുംഭമേളയില്‍ 63 കോടിയിലധികം ഭക്തരെത്തി എന്ന് കണക്കാക്കുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
